ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആവർത്തിച്ചതായി അദ്ദേഹം പറഞ്ഞു.
ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച നെതന്യാഹു, യുദ്ധം ‘ദീർഘവും കഠിനവും’ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി, ഇസ്രായേൽ ആക്രമണം കേന്ദ്രീകരിക്കുന്ന വടക്കൻ ഗാസ മുനമ്പിൽ നിന്ന് പലസ്തീൻ ജനത മാറിതാമസിക്കണമെന്ന അഭ്യർത്ഥന അദ്ദേഹം ആവർത്തിച്ചു.ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്, അതിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ് – ഹമാസിന്റെ ഭരണ-സൈനിക കഴിവുകൾ നശിപ്പിക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക. ഭൂമിക്ക് മുകളിലും താഴെയുമുള്ള ശത്രുവിനെ ഞങ്ങൾ നശിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post