മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടികളിലൊരാളാണ് ലെന. അടുത്തിടയായി താരത്തിനെ അധികം സിനിമകളിലൊന്നും കാണാനില്ല. ലെനയ്ക്ക് വന്ന മാറങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ നിന്നും അകന്ന് ആത്മീയതിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും ലെന നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആത്മീയതയിലേക്ക് പൂർണമായും സമർപ്പിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ
ഒരു വ്യക്തിയായി എനിക്കിപ്പോൾ സ്വയം തോന്നുന്നില്ല. ലെനയായി ഞാൻ ഐഡന്റിറ്റിഫെ ചെയ്യുന്നില്ല. സൈക്കോളജിയിൽ ഇത് ഡിസോർഡർ ആണ്. സ്പിച്വരാലിറ്റിയിൽ ഇത് നല്ല ഘട്ടമാണ്. ലക്ഷ്യബോധത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. വ്യക്തിപരമല്ലാത്ത ലക്ഷ്യമാണത്. ഒരു മൂവ്‌മെന്റിന് വേണ്ടി ജീവിക്കുന്നത് പോലെ. എന്റെ പുസ്തകം ആത്മീയതയെക്കുറിച്ചാണെന്ന് താരം പറയുന്നു.
2023 ജൂലൈ 14 നാണ് ഞാൻ ആത്മീയമായി ഈ സ്റ്റേജിലെത്തിയത്. 19 വർഷത്തിന് ശേഷം വീണ്ടും വന്ന സ്വയം തിരിച്ചറിയൽ. ഞാൻ ആരാണ്, എന്താണ്, എന്തുകൊണ്ട് ഈ രൂപമെടുത്തു എന്നിങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ സംസാരിക്കുന്നതെന്നും ലെന വ്യക്തമാക്കി.
തനിക്ക് ജന്മാന്തരങ്ങളിൽ വിശ്വാസമുണ്ടെന്നും ലെന വെളിപ്പെടുത്തി. കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് ഓർക്കാൻ പറ്റും. പല ജന്മങ്ങളുണ്ട്. തൊട്ടുമുമ്പത്തെ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസിയായിരുന്നു. ഞാൻ ടിബറ്റിലായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ എനിക്ക് ഹിമാലയത്തിൽ പോകാൻ തോന്നിയതെന്നുമാണ് ലെനയുടെ വാദം.
മനസ് തന്നെയാണ് സമയം. സമയം തന്നെയാണ് മനസ്. ഞാനീ പറയുന്നത് 20 കൊല്ലം മുമ്പ് പറഞ്ഞപ്പോൾ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. ഇഞ്ചനെടുത്ത് ബോധം പോയി. ഇപ്പോൾ പറയുമ്പോൾ അത് മനസിലാക്കുന്നു. കാരണം ഇതാണ് കൃത്യമായ സമയമെന്നും നടി ചൂണ്ടിക്കാട്ടി
Discussion about this post