എറണാകുളം: ഹയോവ വിശ്വാസികളുടെ പ്രാർത്ഥനാ യോഗത്തിനിടെ പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് പോലീസ്. ആറ് മാസം മുൻപാണ് മാർട്ടിൻ ബോംബുണ്ടാക്കാൻ പരിശീലിച്ചത്. ഇന്റർനെറ്റിനെയാണ് ഇതിനായി ആശ്രയിച്ചിരുന്നത് എന്നും പോലീസ് പറഞ്ഞു.
യഹോവ സാക്ഷികളോടുള്ള എതിർപ്പിനെ തുടർന്നാണ് ഇയാൾ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടത്തിയത്. മാർട്ടിനും യഹോവ സാക്ഷി അംഗമാണ്. അതിനാൽ പ്രാർത്ഥന സംബന്ധിച്ച അറിയിപ്പ് മാർട്ടിനും ലഭിച്ചിരുന്നു. ഇതോടെ ഇയാൾ സ്‌ഫോടനം നടത്താനുള്ള ആസൂത്രണം ആരംഭിക്കുകയായിരുന്നു.
ആറ് മാസങ്ങൾക്ക് മുൻപാണ് ബോംബ് നിർമ്മിക്കാനുള്ള പരിശീലനം ഡൊമിനിക് ആരംഭിച്ചത്. ഇന്റർനെറ്റിലൂടെയാണ് ഇതേക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ചത്. ഓൺലൈൻ വഴിയാണ് സ്‌ഫോടക വസ്തുക്കൾ ഇയാൾ വാങ്ങിയതെന്നും സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
റിമോർട്ട് ഉപയോഗിച്ചാണ് ബോംബ് ട്രിഗർ ചെയ്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഡൊമിനികിന്റെ മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തിലാണ് ഇയാൾ കൺവെൻഷൻ സെന്ററിലേക്ക് എത്തിയത്. തുടർന്ന് ബോംബ് സ്ഥാപിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പ്രാർത്ഥന ആരംഭിച്ചതോടെ ഇയാൾ റിമോർട്ട് അമർത്തി. പൊട്ടിത്തെറിയുണ്ടായതോടെ ഇതേ ഇരുതചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
Discussion about this post