എറണാകുളം: മീഡിയാ വൺ മാദ്ധ്യമ പ്രവർത്തകയിൽ നിന്നും ആരോപണം നേരിടുന്ന സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മേജർ രവി. സുരേഷ് ഗോപിയെപോലുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മേജർ രവിയുടെ പ്രതികരണം
സുരേഷ് ഗോപി…. ശരിയാണ് വളരെ വൃത്തികെട്ടവൻ… പിതൃതുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ. അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ട ആൾ. തൻറെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്…. അയ്യേ ആള് ശരിയല്ല. നാട്ടുകാരെ ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിൻറെ ഒന്നും ഏഴ് അയലത്ത് വരൂല്ലെന്നും മേജർ രവി പറഞ്ഞു.
അന്നും ഒരു അവതാരം ഇറങ്ങി… പിന്നെ നിരങ്ങി…. നിങ്ങൾ ഒന്നു മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിൻറെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു. എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു? കഷ്ടം.. ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു… നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്… ആ കൂട്ടത്തിൽ കുറെ നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്‌കാരമെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post