തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ ചലച്ചിത്ര നിർമ്മാതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ത്രിയ്ക്ക് പരാതി നൽകിയത്.
പരാതി പരിശോധിച്ച് ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അശ്വന്തിനെതിരെ സമാനമായ പരാതി സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് മന്ത്രി ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ പരാതി നൽകിയത്.
സിനിമ റിവ്യൂ ബോംബിങ്ങിൽ കേരള പോലീസ് ആദ്യമായി കേസെടുത്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്.
Discussion about this post