കൊച്ചി: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്. ആലുവയിലാണ് ദാരുണസംഭവം. 14 കാരിയുടെ ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച പിതാവ് അബീസ് വായിൽ ബലമായി വിഷം ഒഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്.
ഇതരമതസ്ഥനുമായുള്ള ബന്ധം പിതാവ് എതിർത്തിരുന്നു. തുടർന്നും ബന്ധം മുന്നോട്ട് കൊണ്ട് പോയതാണ് കൊലപാതകശ്രമത്തിന് കാരണം. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post