റാഞ്ചി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി. ജാര്‍ഖണ്ഡിലെ പതിനാല് ലോക്‌സഭാ സീറ്റുകളും ഇത്തവണ സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും സിംഗ്ഭും എംപിയുമായ ഗീത കോഡ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.
നേരത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഖുന്തി, ലോഹര്‍ദാഗ, ദുംക (എസ്ടി) റിസര്‍വ് സീറ്റുകള്‍ ബിജെപി നേടിയെങ്കിലും യഥാക്രമം സിംഗ്ഭും രാജ്മഹലും കോണ്‍ഗ്രസിന്റെയും ജെഎംഎമ്മിന്റെയും അക്കൗണ്ടിലേക്ക് പോയി. നിലവില്‍ ജാര്‍ഖണ്ഡിലെ ആകെയുള്ള 14 പാര്‍ലമെന്റ് സീറ്റുകളില്‍ 12ഉം ബിജെപി-എജെഎസ്യു സഖ്യത്തിനാണ്.
ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നാല്‍ വന്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷയിലാണ് പാര്‍ട്ടി. നവംബര്‍ 15 ന് ഗോത്രവര്‍ഗ നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഈ സന്ദര്‍ശന വേളയില്‍ ഗീത കോഡ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ പലരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ആദിവാസി മേഖലകളിലെ വോട്ട് ബാങ്ക് കുറയുന്നതുമായി ബന്ധപ്പെട്ട് ശക്തമായ പ്രചരണ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) പരമ്പരാഗത വോട്ട് ബാങ്കെന്ന് പറയപ്പെടുന്ന ആദിവാസി വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നാല്‍, സിംഗ്ഭും ലോക്സഭാ സീറ്റിന് കീഴില്‍ വരുന്ന ആറ് അസംബ്ലി സീറ്റുകളില്‍ മേല്‍ക്കൈ നേടാന്‍ പാര്‍ട്ടിക്കാകും. ഈ മണ്ഡലങ്ങളിലെല്ലാം ശക്തമായ സ്വാധീനമാണ് ഗീതയ്ക്കുള്ളത്.
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഗീതാ കോഡയുടെ ഭര്‍ത്താവുമായ മധു കോഡയ്ക്കും സിംഗ്ഭൂമിലെ ഗോത്രവര്‍ഗ വോട്ട് ബാങ്കില്‍ ശക്തമായ സ്വാധീനമുണ്ട്. ഗീത കോഡയുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു ആളാണ് അദ്ദേഹം. ജഗര്‍നാഥ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മധു കോഡ ആദ്യമായി ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. അദ്ദേഹം പഴയ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.
അതേ സമയം, 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ പാര്‍ട്ടി ബിജെപി നേതാവ് സരയൂ റോയ് വീണ്ടും ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്. മുതിര്‍ന്ന ബിജെപി നേതാവായ ഇവര്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജംഷഡ്പൂര്‍ വെസ്റ്റില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്, ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എയും അന്നത്തെ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസിനെ ഗണ്യമായ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവര്‍ വിജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഇതിനായി നടത്തുന്ന നീക്കങ്ങള്‍ വിജയിച്ചാല്‍ ജാര്‍ഖണ്ഡില്‍ വന്‍ മുന്നേറ്റമാകും പാര്‍ട്ടിക്ക് ഉണ്ടാവുക.
Discussion about this post