കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ വിദ്വേഷപ്രചാരണം നടത്തിയെന്ന സംഭവത്തിൽ റിപ്പോർട്ടർ ചാനലിനും കോഓഡിനേറ്റിങ് എഡിറ്റർ സുജയ പാർവ്വതിക്കും എതിരെ കേസ്. തൃക്കാക്കര പോലീസാണ് 153,153 എ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കളമശ്ശേരി സ്വദേശിയായ യാസർ അറഫാത്തിൻറെ പരാതിയിലാണ് കേസ്.
കളമശേരി സ്ഫോടനത്തെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് ഇതിന് മുൻപ് രാജീവ് ചന്ദ്രശേഖർ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ, ജനം ടിവിയിലെ അനിൽ നമ്പ്യാർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
Discussion about this post