കൊച്ചി: ഗരുഡൻ’ സിനിമയുടെ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി. കൊച്ചി പിവിആറിൽ നടന്ന സിനിമയുടെ പ്രത്യേക പ്രിവ്യു ഷോയിലാണ് അദ്ദേഹവും മറ്റ് താരങ്ങളും സിനിമ നിലത്തിരുന്ന് കണ്ടത്.
ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജർ ,അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്, രവി തുടങ്ങി മലയാള സിനിമയിലെ നിരവധിപ്പേർ പ്രിവ്യു കാണാൻ എത്തിയിരുന്നു.
നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. കേരള ആംഡ് പോലീസിന്റെ കമാൻഡന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്‌നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
Discussion about this post