ജെറുസലേം: ഹിസ്ബുള്ള നേതാവിന്റെ പരിഹാസങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇസ്രായേൽ. രാജ്യത്തെ പരിഹസിച്ച ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ പ്രസംഗം ‘ബോറടിപ്പിക്കുന്നതും’ ‘ദീർഘവും പരസ്പര ബന്ധം ഇല്ലാത്തതും’ ആണെന്ന് ഇസ്രായേൽ സർക്കാർ വിശേഷിപ്പിച്ചു. ഒരു ഭീരുവിനെപ്പോലെ അയാൾ ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ വക്താവ് എയ്‌ലോൺ ലെവി കുറ്റപ്പെടുത്തി.
വലിയ ജനക്കൂട്ടമുണ്ടായിട്ടും നസ്റല്ല തന്നെ സ്റ്റേജിൽ ഉണ്ടായിരുന്നില്ല. അയാൾ ഒരു ഭീരുവിനെപ്പോലെ ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു. ഹമാസിന്റെ പീഡോഫൈൽ ബലാത്സംഗികളെ പ്രതിരോധിക്കാൻ ഞാൻ ഒരു മണിക്കൂർ നീണ്ട പ്രസംഗം നടത്തുകയാണെങ്കിൽ, പൊതുരംഗത്തും നേരിടാൻ ഞാൻ തയ്യാറായി വേണം അത് ചെയ്യാനെന്ന് വക്താവ് കൂട്ടിച്ചേർത്തു.
ഹമാസ്- ഇസ്രായേൽ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കയ്ക്കാണെന്ന് കുറ്റപ്പെടുത്തിയാണ് ഇന്നലെ ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല രംഗതെത്തിയത് ഇസ്രായലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറെന്നും ഹിസ്ബുള്ള തലവൻ പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹിസ്ബുള്ള തലവൻ പ്രതികരിക്കുന്നത്. ഇസ്രായേൽ അമേരിക്കയുടെ ആയുധം മാത്രമാണെന്നും ഹിസ്ബുള്ള കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post