എറണാകുളം: മൂവാറ്റുപുഴയിൽ വിവിധ ഭാഷാ തൊഴിലാളികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. തടിമില്ലിലെ തൊഴിലാളികളായ രണ്ട് പേരുടെ മൃതദേഹം ആണ് കണ്ടെടുത്തത്. സംഭവത്തിൽ പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു.
അസം സ്വദേശികളായ മോഹൻ ദോ, ദേവാംഗിർ ബസുവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ ഒരാളുടെ ഭാര്യ ഫോണിൽ പലതവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ കിട്ടാതായതിനെ തുടർന്ന് തടിമില്ലിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഇവർ താമസിക്കുന്ന വീടിന് സമീപത്തെ കടയുടമയെ വിവരം അറിയിച്ചു. തുടർന്ന് ഇയാൾ എത്തി വീട്ടിൽ പരിശോധ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് പേരുടെയും കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്.
കൂടെ താമസിച്ച അസം സ്വദേശിയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് സൂചന. സംഭവ ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post