എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ആലുവ തായിക്കാട്ടുകര സ്വദേശിനി മോളി ജോയ് (61) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ മോളിയ്ക്ക് 80 ശതമാനം പൊള്ളൽ ഏറ്റിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോളി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ആദ്യം ആലുവയിലെ രാജഗിരി ആശുപത്രിയിൽ ആയിരുന്നു ആദ്യം ജോളിയെ പാർപ്പിച്ചിരുന്നത്. എന്നാൽ ഗുരുതാരവസ്ഥയിൽ തുടർന്നതിനാൽ എറണാകുളം മെഡിക്കൽ സെന്റർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് രാവിലെയോടെയായിരുന്നു ജോളി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില കൂടി ഗുരുതരമായി തുടരുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്‌ഫോടനം ഉണ്ടായത്. 12 വയസ്സുള്ള പെൺകുട്ടിയും രണ്ട് സ്ത്രീകളുമാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post