സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന ഗായിക അമൃത സുരേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ഒരു അജ്ഞാത സുന്ദരിയുമൊത്തുള്ള സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള ചിത്രം ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് അമൃതയുടെ കുറിപ്പെന്നത് ശ്രദ്ധേയമാണ്
ലോകത്തെ മനസിലാക്കാനും ഉൻമേഷം വീണ്ടെടുക്കാനുള്ള യാത്രയിലാണെന്നാണ് അമൃതയുടെ പോസ്റ്റ്. പ്രിയപ്പെട്ടവരെ, ഇപ്പോള്‍ ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചും അറിഞ്ഞും അത് പ്രതിഫലിപ്പിക്കാനുമുള്ള പ്രക്രിയയില്‍ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഓര്‍മിക്കുക, തിളക്കമുള്ള നിമിഷങ്ങള്‍ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാന്‍. ഉടനെ തിരിച്ചെത്തും. കൂടുതല്‍ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാല്‍ നിങ്ങളോടൊപ്പം ഞാന്‍ തിരിച്ചെത്തും. എല്ലാവരും തയ്യാറായി നിന്നോളൂ എന്ന പ്രഖ്യാപനത്തോടെയാണ് അമൃതയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിൽ യുവതിയുടെ മുഖം വ്യക്തമല്ലെങ്കിലും മയോണി എന്നറിയപ്പെടുന്ന പ്രിയ നായരാണ് ഇതെന്നാണ് സൂചനകൾ. സമീപകാലത്ത് അമൃതയും ഗോപിസുന്ദറും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതും ചർച്ചയായിരുന്നു.













Discussion about this post