കണ്ണൂർ: ഹെൽമെറ്റില്ലാതെ യുവാവ് നിയമലംഘനം നടത്തിയത് 155 തവണ. പഴയങ്ങാടി മാട്ടൂലിലാണ് സംഭവം. പിഴത്തുകയായി 86,500 രൂപയാണ് യുവാവ് നൽകേണ്ടത്. കഴിഞ്ഞ ദിവസം നോട്ടീസുമായി എംവിഡി നേരിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവാവിന് താൻ ചെന്നെത്തിയിരിക്കുന്ന അപകടം വ്യക്തമായത്. പലതവണ ഫോണിലേക്ക് മുന്നറിയിപ്പ് നൽകുകയും സന്ദേശമയക്കുകയും ചെയ്തിട്ടും പ്രതികരിക്കാതെ നിയമലംഘനം ആവർത്തിച്ചതോടെയാണ് യുവാവിനെ തേടി എംവിഡി നേരിട്ടെത്തിയത്.
ബൈക്ക് വിറ്റാൽ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരഞ്ഞു പറഞ്ഞ ഇയാൾ ഇന്നലെ മട്ടന്നൂർ എം.വി.ഡി എൻഫോഴ്‌സ്മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷത്തേക്ക് യുവാവിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്.
Discussion about this post