തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മണി മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം.
പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന് കടക്കാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.ഇത് പ്രകാരമാണ് ആഭ്യന്തര വകുപ്പ് സമയക്രമം പുറത്തുവിട്ടത്. സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിൻറെ ഉത്തരവാദിത്തം ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കുമാണ്. മുൻ വർഷത്തെ സമയക്രമം തന്നെയാണ് ഇത്തവണയും പ്രാബല്യത്തിൽ കൊണ്ടുവന്നത്.
Discussion about this post