ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ മർദ്ദിച്ചതായി പരാതി. വിധിഷ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്കും, പോലീസ് സൂപ്രണ്ടിനും വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഭാരത് മാതാ കോൺവെന്റ് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇത് കേട്ട അദ്ധ്യാപകരിൽ ചിലർ വിദ്യാർത്ഥികളെ സ്റ്റാഫ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം രക്ഷിതക്കളോട് പറഞ്ഞു. തുടർന്ന് ഇവരെ രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം മർദ്ദിച്ചിട്ടില്ലെന്ന വാദവുമായി സ്‌കൂൾ അധികൃതർ രംഗത്ത് എത്തി. വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ല. സ്‌കൂളിന്റെ അന്തസ്സിന് വിരുദ്ധമായി വിദ്യാർത്ഥികൾ പെരുമാറി. ഇതേ തുടർന്ന് അവരെ ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്‌തെന്നാണ് അദ്ധ്യാപകർ പറയുന്നത്.
Discussion about this post