തിരുവനന്തപുരം: വർക്കലയിൽ ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പനയറ കോവൂർ സ്വദേശി അജിത് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ മാസം 30 നായിരുന്നു ഇയാൾ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കല്ലമ്പലം സ്വദേശി അബ്ദുൾ കരീം വളർത്തുന്ന ആടിനെയായിരുന്നു ഇയാൾ ഉപദ്രവിച്ചത്. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായി പ്രചരിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അബ്ദുൾ കരീമിന്റെ വീട്ടിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും അജിതിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
കൂടിന് സമീപത്ത് പെൺ ആടിനെ ചത്ത നിലയിൽ കണ്ടതോടെ അബ്ദുൾ കരീം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പൂർണ നഗ്നനായി എത്തിയ അജിത്ത് കൂട്ടിൽ നിന്നും പെണ്ണാടിനെ തിരഞ്ഞ് പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇയാൾ ഇതിനുമുമ്പ് പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. വർക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധികേസുകളിൽ പ്രതിയാണ് അജിത്ത്. ഇയാളെ സഹായിച്ച രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അജിത്തിനെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post