പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി സംവിധായകൻ അഖിൽ മാരാർ. ഇന്ന് പുലർച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ശബരിമല ദർശനത്തിന്റെ വിവരം ഫേസ്ബുക്ക് വഴി അഖിൽ മാരാർ തന്നെയാണ് പങ്കുവച്ചത്.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ശബരിമല ദർശനം. 14 വർഷം മുൻപായിരുന്നു അദ്ദേഹം ഇതിന് മുൻപ് ശബരിമലയിൽ എത്തിയത്. ശബരിമല ശ്രീകോവിലിന് മുൻപിൽ നിന്നുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ‘
14 വർഷങ്ങൾക്കു ശേഷം ശബരിമല സന്നിധിയിൽ സ്വാമിയെ ശരണമയ്യപ്പാ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അയ്യപ്പ സന്നിധിയിൽ എത്തിയതോടെ അനുഗ്രഹീതനായി എന്നും അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കറുപ്പണിഞ്ഞ് ഇരുമുടിയുമേന്തിയാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ ദിവസം അദ്ദേഹം മൂകാംബികയിലും ദർശനം നടത്തിയിരുന്നു. വാക്കുകളിലും ചിന്തകളിലും വരികളിലും എന്തെങ്കിലും സ്വാധീനം സമൂഹത്തിൽ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ദർശനത്തിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. ഒരായിരം നന്ദിയോടെ മൂകാംബിക അമ്മയുടെ സന്നിധിയിൽ എന്ന കുറിപ്പോടെ ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്.
Discussion about this post