എറണാകുളം: കുസാറ്റിലെ ഹോസ്റ്റിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. നാല് കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ 14 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ കുസാറ്റിലെ സഹാറ ഹോസ്റ്റലിൽ ആയിരുന്നു സംഘർഷം. എസ്എഫ്‌ഐക്കാരാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഹോസ്റ്റൽ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ ആണ് വിജയിച്ചത്. ഹോസ്റ്റലിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഇവർ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐക്കാർ കെഎസ്‌യുക്കാരെ ആക്രമിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികളായ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാരകായുധങ്ങൾ കൊണ്ട് പരിക്കേൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തേക്കും.
Discussion about this post