ന്യൂഡൽഹി: കോൺഗ്രസിനെതിരെ തുറന്നടിച്ച് ആചാര്യ പ്രമോദ് കൃഷ്ണൻ.ശ്രീരാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന ചില നേതാക്കൾ പാർട്ടിയിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കോൺഗ്രസ് നേതാക്കൾ ഒരു ഹിന്ദു സന്യാസിയോ മതനേതാവോ പാർട്ടിയിലുണ്ടാകുന്നതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
”എനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല, എന്നാൽ രാമക്ഷേത്രത്തെ മാത്രമല്ല, രാമന്റെ നാമത്തെപ്പോലും വെറുക്കുന്ന ചില നേതാക്കൾ കോൺഗ്രസിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ നേതാക്കൾ ഹിന്ദുത്വത്തെ വെറുക്കുക മാത്രമല്ല, ‘ഹിന്ദു’ എന്ന വാക്കിനെ വെറുക്കുകയും ചെയ്യുന്നു, അവർ ഹിന്ദു മത ഗുരുക്കളെ അപമാനിക്കാൻ ആഗ്രഹിക്കുന്നു. പാർട്ടിയിൽ ഒരു ഹിന്ദു മത ഗുരു ഉണ്ടായിരിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.
അയോദ്ധ്യ രാമക്ഷേത്രം നിർമ്മാണത്തിലും ഉദ്ഘാടനത്തിലും ആചാര്യ പ്രമോദ് കൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു. താൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന ഊഹാപോഹങ്ങളിൽ പ്രതികരിച്ച അദ്ദേഹം, താൻ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാണെങ്കിലും സത്യത്തെ സത്യമെന്നും നുണയെ നുണയെന്നും വിളിക്കാൻ സാധിക്കൂയെന്ന് പറഞ്ഞു.. ഭാരതത്തിനും സനാതൻ ധർമ്മത്തിനും വേണ്ടി സംസാരിക്കുകയും വന്ദേമാതരം ചൊല്ലുകയും ചെയ്താൽ ബിജെപിയിൽ ചേരുമെന്നാണോ അർത്ഥം എന്നും അദ്ദേഹം ചോദിച്ചു. വലിയ രാമഭക്തനായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പാർട്ടിയായതിനാൽ കോൺഗ്രസ് ഹിന്ദു വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
”ഒരു പാർട്ടിയുടെ ഭാഗമായതുകൊണ്ട് സത്യത്തെ സത്യമെന്നും നുണയെ നുണയെന്നും വിളിക്കാനാവില്ല എന്നല്ല… കോൺഗ്രസ് ഹിന്ദു വിരുദ്ധമല്ല. കോൺഗ്രസ് മഹാത്മാഗാന്ധിയുടെ പാർട്ടിയാണ്. കോൺഗ്രസ് എങ്ങനെ ഹിന്ദു വിരുദ്ധമാകും, അത് ഹിന്ദു വിരുദ്ധമാണെങ്കിൽ മഹാത്മാഗാന്ധിയുടെ അനുയായിയാകാൻ കഴിയില്ല. ഭാരതത്തെ കുറിച്ചും സനാതൻ ധർമ്മത്തെ കുറിച്ചും സംസാരിക്കുന്നതും വന്ദേമാതരം പറയുന്നത് ബിജെപിയിൽ ചേരുന്നതിന് തുല്യമാണോ? നമ്മൾ ബിജെപിയിൽ ഇല്ലെങ്കിൽ നമുക്ക് സത്യം സംസാരിക്കാനോ സനാതനത്തെക്കുറിച്ച് സംസാരിക്കാനോ കഴിയില്ലേ? ചോദ്യം ബിജെപിയെയും കോൺഗ്രസിനെയും കുറിച്ചല്ല, ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചാണ്. ശ്രീരാമനും സനാതൻ ധർമ്മവും ഇല്ലാതെ ഒരാൾക്ക് ഭാരതത്തെക്കുറിച്ചോ നമ്മുടെ ജനാധിപത്യത്തെക്കുറിച്ചോ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ആചാര്യ പ്രമോദ് കൃഷ്ണൻ വ്യക്തമാക്കി.
Discussion about this post