മെസേജ് കണ്ടിട്ടും റിപ്ലെ ഇല്ലല്ലോ ?തിരക്കിലാണോ അതോ ജാടയാണോ….ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനി കേള്‍ക്കണ്ടിവരില്ല. പുതിയ അപ്ഡേഷനുമായി ഇന്‍സ്റ്റഗ്രാമും എത്തി കഴിഞ്ഞു. വാട്ട്‌സാപ്പിലെ പോലെ റീഡ് റിസീപ്റ്റസ് ഓഫാക്കാനുള്ള ഓപ്ഷനാണ് ആപ്പ് അവതരിപ്പിക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസാരി ടോഗിളിന്റെ സ്്ക്രിന് ഷോര്‍ട്ടും ഷെയര്‍ ചെയ്തു.
ഇന്‍സ്റ്റാഗ്രാം ഡിഎമ്മുകളില്‍ റീഡ് റിസീപ്റ്റസ് ഓപ്ഷന്‍ ഫീച്ചര്‍ നിലവില്‍ പരിശോധനയിലാണ്. ഇത് ഇതുവരെ എല്ലാ ഉപയോക്താക്കള്‍ക്കും ആക്സസ് ചെയ്യാനായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശാലമായി ലഭ്യമാകാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ . കൂടാതെ, ഈ ഫീച്ചര്‍ മെസഞ്ചറിലേക്കും വരുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്.
റീഡ് റിസീപ്റ്റസ് പുതിയ സവിശേഷതയ്ക്കൊപ്പം ഇന്‍സ്റ്റാഗ്രാം നിരവധി പുതിയ ഫീച്ചറുകളും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
Discussion about this post