ചെന്നൈ: ഐസിസി വേൾഡ് കപ്പ് സെമി ഫൈനൽ നേരിട്ട് കാണാൻ രജനികാന്ത്. താരം മുംബൈയിലേക്ക് തിരിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സെമി ഫൈനൽ മത്സരം.
മത്സരം കാണാൻ പോകുന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘ മത്സരം കാണാൻ പോകുന്നു ‘ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനൽ മത്സരം. ഈ സീസണിലെ ആദ്യ മത്സരം ആണ് ഇന്ന് നടക്കുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതാണ് ഇന്ത്യ. നാലാം സ്ഥാനത്താണ് ന്യൂസിലാൻഡിന്റെ സ്ഥാനം. മറ്റെന്നാൾ നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് മത്സരിക്കുക.
Discussion about this post