സാന്‍ ഫ്രാന്‍സ്‌കോ: ചൈന-യുഎസ് ഉച്ചകോടിക്കും 30-ാമത് ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ നേതാക്കളുടെ യോഗത്തിനുമായി യോഗത്തിനുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി . യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉള്‍പ്പെടെ ഷീ ജിന്‍പിങ് ചര്‍ച്ചകള്‍ നടത്തും
ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ നയതന്ത്ര ബന്ധങ്ങളില്‍ ഒന്നാണ് യുഎസും ചൈനയും തമ്മിലുള്ളതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ കൂടിക്കാഴ്ചയിലും ഈ സമ്മര്‍ദ്ദങ്ങളില്‍ അയവു വരാന്‍ സാദ്ധ്യതയില്ലെന്നാണ് നിരീക്ഷണം. രണ്ട് ശക്തികളും തമ്മിലുളള ബന്ധം ഊഷ്മളമായി കൊണ്ടുപോകാനുളള ചട്ടക്കൂട് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ രൂപം നല്‍കുമെന്നാണ് യുഎസ് നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന സൂചന. തെറ്റിദ്ധാരണകള്‍ നീക്കാനുളള ശ്രമവും ചൈനയുടെ ഭാഗത്ത് നിന്നുണ്ടായേക്കാമെന്ന് ഇവര്‍ പറയുന്നു
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക തല ആശയവിനിമയം പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഇസ്രായേലിലെയും യുക്രെയ്നിലെയും
സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മയക്കുമരുന്ന് കടത്ത് തടയല്‍, മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള വിയോജിപ്പുകള്‍, ദക്ഷിണ ചൈനാ കടലിലെയും തായ്വാനിലെയും സൈനിക സാന്നിദ്ധ്യം എന്നിവയും ചര്‍ച്ച ചെയും.
Discussion about this post