ഗൂഗിളിന്റെ പുതിയ ചാറ്റിങ്ങ് ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. ഗൂഗിള്‍ ഭാഗമായിരിക്കുന്ന ആല്‍ഫബെറ്റിലെ പുതിയ സേവനമായിരിക്കുമിത്. വാട്സാപ്പ്, മെസഞ്ചര്‍, തുടങ്ങി നിലവിലെ ചാറ്റിങ്ങ് ആപ്പുകള്‍ക്കു വെല്ലുവിളിയുമായിട്ടാണ് ഗൂഗിള്‍ രംഗത്ത് എത്തുന്നതെന്നാണ് സൂചന.
ചാറ്റ് ആപ്പിന്റെ പേരിനെ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ അല്ലാതെ കൃത്യമായ സൂചനകള്‍ ലഭ്യമല്ല. വാള് സ്ട്രീററ് മാഗസിനാണ് ഗൂഗിളിന്റെ ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പേര്‍ട്ടു ചെയ്തിരിക്കുന്നത്.ഗൂഗിളിലെ മുന്‍ ജീവനകക്കാരനായ നിക്ക് ഫോക്സ് ആണ് ചാറ്റ് ആപ്പ് ടീമിന്റെ തലവന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ ഗൂഗിള്‍ ഔദ്യോഗികമായി നടത്തിയിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പുതിയ ചാറ്റ് ആപ്പ് പുറത്തിറക്കുന്നത്. ഉപയോക്താക്കള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടി നല്കാന് കഴിയുന്ന തരത്തില്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന ബോട്ടുകള്‍ ചാറ്റ് ആപ്പില്‍ ഉണ്ടാവും. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് ഡാറ്റ പ്രോഗ്രാം ചെയ്തിരിക്കുന്ന ബോട്ടുകള്‍ ചാറ്റ് ആപ്പില്‍ ഉണ്ടാവും. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് ഡാറ്റ പരമാവധി ഇതിനായി ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. വെബ്ബില്‍ ലഭ്യമായ വിവരങ്ങള്‍ ചാറ്റ് ബോട്ടുകള്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ ഒരു പരിഷ്കൃത രൂപം കൂടി ഇതില്‍ പ്രതീക്ഷിക്കാം
Discussion about this post