കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യം കലോത്സവ വേദിയിലെ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉണ്ടായിരിക്കുകയുളളൂവെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചത്.
കലോത്സവുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ച ചെയ്യാൻ സംഘാടക സമിതി യോഗം ചേർന്നിരുന്നു. ഇതിലാണ് വിദ്യാഭ്യാസ മന്ത്രി തീരുമാനം അറിയിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം മാത്രമാകും നൽകുക എന്നും അതിൽ ആരും സംശയം ഉയർത്തേണ്ടതില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കലോത്സവ വേദികളിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. ഗ്രീൻ റൂമിൽ ആർക്കും പ്രവേശനം ഉണ്ടാകില്ല. നവമാദ്ധ്യമങ്ങൾക്കും നിയന്ത്രണം ഉണ്ടാകും. കലോത്സവത്തിനുള്ള സ്വർണകപ്പ് കോഴിക്കോട് നിന്നും കൊല്ലത്തേക്ക് ആഘോഷപൂർവ്വം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post