കാസർകോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സർക്കാർ നടത്തുന്ന നവകേരള ജനസദസ്സിന് ജില്ലയിൽ ഇന്ന് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് പരിപാടിയ്ക്ക് തുടക്കമാകുക. പരിപാടിയ്ക്കായി മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള ആഡംബര ബസ് കാസർകോട് എത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. പൈവളിഗെ സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 30 മീറ്റർ ഉയരത്തിലുള്ള ജർമ്മൻ പന്തലാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ആളുകളിലേക്ക് എത്തിച്ച് പ്രതിച്ഛായ വർദ്ധിക്കുകയാണ് പരിപാടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം ഇന്ന് പുലർച്ചെയാണ് കോടികൾ മുടക്കി സർക്കാർ വാങ്ങിയ ബസ് ജില്ലയിൽ എത്തിച്ചത്. ഈ ബസ് എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post