കാസർകോട്: ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ് എന്ന പരിപാടിക്ക് തുടക്കം. മന്ത്രിമാരെയും മുഖ്യമന്ത്രി പിണറായി വിജയനേയും തലപ്പാവ് അണിയിച്ചാണ് വേദിയിലേക്ക് ആനയിച്ചത്.
നവകരേള സദസിലേക്ക് ആദ്യമെത്തിയ പരാതി ബീവറേജ് കോർപ്പറേഷനെതിരെ ആണെന്നാണ് പുറത്തു വരുന്ന വാർത്ത. ബവ്‌കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർഗോഡ് സ്വദേശി വിശ്വംബരൻ കരിച്ചേരിയാണ് പരാതി നൽകിയത്.
കാസർകോട് ടൗൺ ഭണ്ഡാരി റോഡിലുള്ള ബവ്കോ ഔട്ട്ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംബരൻ നിവേദനം നൽകിയത്. വകുപ്പ് ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംബരൻ പറയുന്നു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബവ്കോ ഔട്ട്ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംബരൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്താണ് പരാതിയെങ്കിലും നവകേരള സദസ്സിലേക്ക് ഇതു കൈമാറിയിട്ടില്ലെന്ന് ബവ്‌കോ അധികൃതർ പറയുന്നു
ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ബെവ്കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും വിശ്വംബരൻ പരാതിയിൽ പറയുന്നു. ‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം.”- സ്വന്തം കൈപ്പടിയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംബരൻ പറയുന്നു.
Discussion about this post