പത്തനംതിട്ട: ട്രാൻസ്‌പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ പത്മകുമാർ രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ചയായിരുന്നു ശ്രീജിത്ത് സഞ്ചരിച്ചിരുന്ന വാഹനം പത്മകുമാറിനെ ഇടിച്ചത്. ലോറിയ്ക്ക് മുൻപിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു പത്മകുമാർ. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാഹനം ഇടിച്ചത്. പരിക്കേറ്റ പത്മകുമാറിനെ ആദ്യം അടൂർ ഗവ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post