തൃശ്ശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന് നേരെ ജയിലിനുള്ളിൽ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചു. പരിക്കേറ്റ അനീഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് അനീഷ് ഉള്ളത്. ഇവിടെ രാവിലെയായിരുന്നു സംഭവം. സഹതടവുകാരനായ അഷ്‌റഫ് ആണ് അനീഷിനെ പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിൽ നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ആക്രമണം.
രാവിലെ ഇരുവരും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. സംഘർഷം മൂർച്ചിച്ചതോടെ അഷ്‌റഫ് അനീഷിനെ ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഉടനെ ജയിൽ ഉദ്യോഗസ്ഥനായ ബിനോയ് എത്തി തടയാൻ ശ്രമിച്ചു. അദ്ദേഹത്തെയും അഷ്‌റഫ് ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് അഷ്‌റഫിനെ പിടിച്ച് മാറ്റിയത്. അനീഷിന്റെ പരിക്ക് ഗുരുതരമല്ല.
Discussion about this post