ഗുവാഹത്തി: അസമിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം മതപരിവർത്തനം നടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഗുവാഹത്തി സ്വദേശികളായ ഷഹീദുൾ ഇസ്ലാം, മുർഷിദ് അലി എന്നിവരാണ് അറസ്റ്റിലായത്.
ഷഹീദുളും മുർഷിദും സുഹൃത്തുക്കളാണ്. ഇരുവരും ഹിന്ദു പേരുകളിൽ ആയിരുന്നു പെൺകുട്ടികളുമായി അടുത്തത്. ഷഹീദുൾ രാജ എന്നും മുർഷിദ് രാഹുൽ എന്നുമാണ് പെൺകുട്ടികളോട് പേര് പറഞ്ഞത്. ഇത് വിശ്വസിച്ച പെൺകുട്ടികൾ ഇവരെ സ്‌നേഹിക്കാൻ ആരംഭിക്കുകയായിരുന്നു.
എന്നാൽ ഇതിനിടെ ഇവരുടെ ബന്ധം വീട്ടുകാർ അറിഞ്ഞു. ഇതോടെ എതിർപ്പുമായി രംഗത്ത് വരികയായിരുന്നു. എന്നാൽ പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും കൂടെ വീടുകളിലേക്ക് കൊണ്ടുപോയി.
പെൺകുട്ടികളെ കാണാതെ ആയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആൺ സുഹൃത്തുക്കൾക്കൊപ്പം പോയതായി വ്യക്തമായത്. തുടർന്ന് ഇവരുടെ വീടുകളിൽ എത്തി പെൺകുട്ടികളെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം വിട്ടു. അറസ്റ്റിലായ രണ്ട് പ്രതികളും നിലവിൽ ജയിലിലാണ്.
Discussion about this post