ആലപ്പുഴ: ബയോപ്‌സി പരിശോധനയ്ക്കിടെ ആശാ പ്രവര്‍ത്തകയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതേ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. ലക്ഷ്മിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാരിന്റെ സൗജന്യ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആശാ പ്രവര്‍ത്തക അനിഷമ്മയ്ക്ക് പൊള്ളലേറ്റത്. ആസിഡ് ഉപയോഗത്തെ തുടര്‍ന്നാണ് ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റത്. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ഡോ. ലക്ഷ്മിക്കെതിരെ ഐപിസി 337 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് പൊലീസ്. അതേസമയം ഡോ. ലക്ഷ്മി നിര്‍ബന്ധിത അവധിയിലാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വര്‍ഗീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഡിഎംഒ വിശദീകരണം തേടിയതിനു പിന്നാലെയാണ് ഡോ. ലക്ഷ്മി അവധിയില്‍ പോയത്. ഒരു മാസത്തേക്കാണ് നിര്‍ബന്ധിത അവധി.
Discussion about this post