കൊച്ചി: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ അതുല്യ അശോകൻ എന്ന ആലിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭർത്താവായിരുന്ന റിസാൽ മൻസൂറിനെതിരെ ഗുരുതര ആരോപണം നടത്തിയത്. തനിക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഉത്തരവാദി തന്റെ കുടുംബം അല്ലെന്നും ഭർത്താവയിരുന്ന റിസാൽ മൻസൂറാകുമെന്നുമാണ് സ്റ്റോറി. ഇതിന് പിന്നാലെ അക്കൗണ്ട് പ്രൈവറ്റാക്കി.
ടിക്ക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാമിലും ഏറെ ഫോളോവേർഴ്‌സ് ഉള്ള ആളായിരുന്നു അതുല്യ അശോകൻ. ഈ കഴിഞ്ഞ ഏപ്രിൽ 23 ന് ആയിരുന്നു അതുല്യ റിസാലിനെ നിക്കാഹ് ചെയ്തത്. അതുല്യയുടെ മാതാപിതാക്കളോ ബന്ധുക്കളോ വിവാഹത്തിന് എത്തിയിരുന്നില്ല. വിവാഹത്തിന് മുൻപ് മതം മാറിയെന്ന് അതുല്യ പറഞ്ഞിരുന്നു. വിവാഹ ക്ഷണക്കത്തിലടക്കം ആലിയ എന്നാണ് ഇവരുടെ പേര് അച്ചടിച്ചിരുന്നത്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.
അതുല്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ദേശീയമാദ്ധ്യമങ്ങൾ അടക്കം വാർത്തയാക്കിയിട്ടുണ്ട്. ലവ് ജിഹാദിന് ഇരയെന്നാണ് ഫ്രീ പ്രസ് ജേണൽ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post