തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്കു വട്ടം ചാടുകയല്ലാലോ അവർ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിനു മുൻപിലൂടെ പോകുമ്പോൾ ‘റ്റാറ്റാ’ പറയുന്നതിൽ എന്താണു കുഴപ്പം? എന്ന് അദ്ദേഹം ചോദിച്ചു. സ്‌കൂൾ സമയത്തു വിദ്യാർത്ഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് സർക്കുലർ ഇറക്കിയ സമയത്ത് മുഖ്യമന്ത്രിക്ക് ഇങ്ങനെ പോകേണ്ടിവരുമെന്ന് ആരും ധരിച്ചുകാണില്ല. ലോകത്തു തന്നെ ആദ്യത്തെ പരിപാടിയാണിതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ജനസമ്പർക്കപരിപാടിയും നവകേരള സദസ്സുമായി താരതമ്യമില്ല. വ്യക്തിപരമായി അന്നത്തെ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു നടത്തിയതാണു ജനസമ്പർക്ക പരിപാടി. ചില ആളുകൾക്ക് ആനുകൂല്യം കൊടുത്തു. അതിന്റെ ആറിരട്ടിയാണ് ഇപ്പോൾ കൊടുക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് ക്രിമിനൽ എന്നുവിളിച്ചു. മാധ്യമങ്ങൾ കണ്ണടച്ച് ഇടതുവിരുദ്ധത പ്രകടിപ്പിക്കുന്നു. ഇങ്ങനെ, ഏകപക്ഷീയമായി മുന്നോട്ടുപോയാൽ ചാനൽ ചർച്ചകളിൽ സി.പി.എം. പ്രതിനിധികളെ പങ്കെടുപ്പിക്കണോയെന്ന് ഗൗരവമായി ആലോചിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post