കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല( കുസാറ്റ്)യിൽ ടെക്ഫെസ്റ്റിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം 4 പേരുടെ മരണത്തിനും 50 ഓളം പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തം ഉത്തരവാദിത്വപ്പെട്ടവരുടെ അശ്രദ്ധയോ നിസ്സംഗതയോ കൊണ്ടാണെന്നും സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് .ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇത്രയേറെ വലിയ പരിപാടി നടത്തുമ്പോൾ പോലീസ് അനുമതി തേടിയില്ല എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യമായ പോലീസ് ഫോഴ്സിനെ ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ലായെന്ന യൂണിവേഴ്സിറ്റി അധികൃതരുടെ വെളിപ്പെടുത്തലും അമ്പരപ്പിക്കുന്നതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. വലിയ ആൾക്കൂട്ടം വരുന്ന സ്ഥലങ്ങളിൽ പോലീസ് കാണിക്കുന്ന നിസ്സംഗത അപലപനീയവുമാണ്. മേലിൽ ഇത്തരം ഒരു ദുരന്തം ഉണ്ടാകാത്തവിധം സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post