തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.
2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിട്ടു. വലിയ പോലീസ് സന്നാഹത്തോടെയായിരുന്നു ബസിനെ പിന്തുടർന്ന് പിഴയിട്ടിരുന്നത്. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വണ്ടിചെക്ക് കേസിലായിരുന്നു അറസ്റ്റ്. പിന്നാലെ കോടതി ഗിരീഷിന് ജാമ്യം അനുവദിച്ചിരുന്നു
Discussion about this post