തിരുവനന്തപുരം: ജില്ലയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. പുലർച്ചെയോടെയാണ് വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ബന്ധുക്കൾക്ക് കൈമാറും.
വട്ടപ്പാറ സ്‌കൂളിലെ വിദ്യാർത്ഥികളായ സിദ്ധാർത്ഥ് (13), ആദിത്യൻ (13), രഞ്ജിത്ത് എന്നിവരെയാണ് കാണാതെ ആയത്. ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ സ്‌കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി ആയിട്ടും വീട്ടിൽ തിരിച്ചെത്താതിരിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയായിരുന്നു. ഇതിനിടെ കുട്ടികൾ തന്നെയാണ് തങ്ങൾ കന്യാകുമാരിയിൽ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരിയിൽ എത്തിയ പോലീസ് കുട്ടികളെ കണ്ടെത്തി. ഇന്ന് ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. സ്‌കൂളിലെ ചില പ്രശ്‌നങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഇവരെ പ്രിൻസിപ്പാൾ ശകാരിക്കുകയും രക്ഷിതാക്കളുമായി സ്‌കൂളിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ കന്യാകുമാരിയിലേക്ക് പോയത്.
Discussion about this post