തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കാനം രാജേന്ദ്രന്റെ അവധി അപേക്ഷ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പരിഗണിച്ചില്ല.
സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറച്ചുനാളായി പാർട്ടിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് കാനം. കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്.
Discussion about this post