തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമന നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട പ്രകാരമാണ് കണ്ണൂർ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്ന് ?ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ സമ്മർദ്ദവുമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ഗവർണർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെഅദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി തന്നെ നേരിൽവന്നു കണ്ടെന്നും ഗവർണർ അറിയിച്ചു. നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്നും ഗവർണർ ആവർത്തിച്ചു.
താൻ റബർ സ്റ്റാംപല്ലെന്ന് പറഞ്ഞ ഗവർണർ, ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബില്ലുകൾ ഒരു മണിക്കൂറു പോലും പിടിച്ചുവയ്ക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
Discussion about this post