തിരുവനന്തപുരം: ഇസ്രായേൽ അനുകൂല സമരത്തിൽ പങ്കെടുത്ത ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ പോലീസിന്റെ പ്രതികാര നടപടി. ഉപവാസ സമരത്തിൽ പങ്കെടുത്തതിന് പോലീസ് കേസ് എടുത്തു. പാളയത്തുവച്ചു നടന്ന പരിപാടിയിൽ ആണ് അദ്ദേഹം പങ്കെടുത്തത്.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൃഷ്ണകുമാറിനെതിരെ കേസ് എടുത്തത്. തുടർ നടപടികൾക്കായി അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കും എന്നാണ് സൂചന.
സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. രൂപത പ്രസിഡന്റ് ഡോ. മോബിൻ മാത്യു കുന്നമ്പള്ളിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 60 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നാണ് സൂചന.
അതേസമയം കേസ് എടുത്ത പോലീസിന്റേത് പ്രതികാര നടപടിയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. പരിപാടിയ്ക്കായി മുൻകൂർ അനുവാദം വാങ്ങിയിരുന്നു. പോലീസ് പരിപാടിയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post