കണ്ണൂർ: തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമൻ (42) ആണ് മരിച്ചത്. പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു കുഞ്ഞിരാമൻ.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സഹതവടുകാരാണ് കുഞ്ഞിരാമനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസുകാരെ അറിയിക്കുകയായിരുന്നു. പോലീസുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post