ന്യൂഡല്‍ഹി; നേവി ദിനത്തിന് മുന്നോടിയായി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് കര- വ്യോമ- നാവിക സേനാ മേധാവികള്‍ .ചീഫ് ഓഫ് ഡിഫന്‍സ്, സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍.ആര്‍മി ചീഫ് ജനറല്‍ മനോജ് പാണ്ഡെ,ഐഎഎഫ് ചീഫ് അഡി്മിറല്‍ ആര്‍ ഹരി കുമാര്‍ ,എന്നിവരാണ് ധീര സൈനികരുടെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചത്. 1971 ലെ കറാച്ചി തുറമുഖത്ത് നാവികസേന നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റെ സ്മരണക്കായാണ് ഡിസംബര്‍ 4 ന് ഇന്ത്യന്‍ നേവി ദിനമായി ആഘോഷിക്കുന്നത്.
നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സിന്ധുദുര്‍ഗ് കോട്ടയില്‍ കപ്പലുകളും വിമാനങ്ങളും നടത്തുന്ന ഒരു ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിക്കും.പൗരന്മാര്‍ക്കിടയില്‍ കൂടുതല്‍ സമുദ്ര അവബോധം വളര്‍ത്തുന്നതിനാണ് നാവികസേനാ ദിനാഘോഷത്തില്‍ ഡെമോണ്‍സ്‌ട്രോഷന്‍ സംഘടിപ്പിക്കുന്നത്. ഇതിന് മുതിര്‍ന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും കര- വ്യോമ- നാവിക സേനാ മേധാവികളും സാക്ഷിയാകും. നമ്മുടെ സമുദ്ര ചരിത്രത്തെ ആഘോഷിക്കാനും മഹത്കരിക്കാനും കൊളോണിയല്‍ സമ്പ്രദായങ്ങള്‍ ഒഴിവാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
മിഗ് 29 കെ , എല്‍സിഎ നേവി എന്നിവ ഉള്‍പ്പെടുന്ന 20 യുദ്ധക്കപ്പലുകളും 40 വിമാങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ഒരു പ്രധാന ആകര്‍ഷണമായി മാറും.നേവല്‍ ബാന്‍ഡിന്റെ പ്രകടനം എസ്‌സിസി കേഡറ്റുകളുടെ ഡ്രില്‍ ,ഹോണ്‍പൈപ്പ് ന്യത്തം എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍ .കോട്ടയില്‍ ലേസര്‍ ഷോയും തുടര്‍ന്ന് നങ്കുരമിടുന്ന കപ്പലുകളുടെ പ്രകാശത്തോടെ പരിപാടി അവസാനിക്കും.ഇത് ആദ്യമായാണ് ഒരു മെഗാ പരിപാടി ഇന്ത്യ നവികസേന സംഘടിപ്പിക്കുന്നത്.
Discussion about this post