കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന്. പത്മകുമാറിന്റെ ഭാര്യ അനിതയാണ് ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡിജിപി എംആർ അജിത് കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രതികളെ ചോദ്യം ചെയ്തത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് കൂടുതൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ചോദ്യങ്ങളോട് പ്രതികൾ സഹകരിച്ചു. കുട്ടിയുമായി ഇവർ സഞ്ചരിച്ച ഓട്ടോ ഡ്രൈവർക്ക് പങ്കില്ല. പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ചു എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിയിലാകുമെന്ന് പ്രതികൾക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു കടയുടെ നമ്പറാണ് സഹോദരന് നൽകിയത്. പ്രതികളുടെ വീടിന് താഴെ ഒരു കടയുണ്ട്. ഈ നമ്പർ അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ സഹോദരന് കടലാസിൽ കുറിച്ച് കൊടുത്തു. എന്നാൽ പിടിവലിയ്ക്കിടെ ആ നമ്പർ വീണ് പോയി എന്നും എഡിജിപി കൂട്ടിച്ചേർത്തു.
Discussion about this post