എറണാകുളം: കൊച്ചി നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാൽ, നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ 70 കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
വിൽപ്പനയ്ക്ക് വേണ്ടിയാണ് വൻ ലഹരിശേഖരം സൂക്ഷിച്ചിരുന്നത്. വീട് വാടകയ്ക്ക് എടുത്തായിരുന്നു വിൽപ്പന. സിനിമാ ഷൂട്ടിംഗ് ഉണ്ടെന്ന പേരിലായിരുന്നു ഇവർ വീട് വാടകയ്ക്ക് എടുത്തത് എന്ന് അധികൃതർ അറിയിച്ചു. ഇവരുടെ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്.
കാറിന്റെ ടയറിനുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Discussion about this post