മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ പരിഹസിച്ച് പിവി അൻവർ. നായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. വയനാട്ടിൽ വന്നിരുന്നല്ല. യുദ്ധം നയിക്കേണ്ടതെന്നും പിവി അൻവർ പറഞ്ഞു.
ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും”. കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. എന്ന് തുടങ്ങിയാണ് ഫേസ്ബുക്ക് പോസ്റ്റ്.വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ,ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാൽ ആശയ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post