തിരുവനന്തപുരം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ പിടിയിൽ. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കവർച്ച നടത്തിയ മോഷ്ടാവിനെയാണ് കൊല്ലം ശക്തികുളങ്ങര പോലീസ് പിടികൂടിയത്. പ്രതിയെ നെയ്യാറ്റിൻകര പോലീസിന് കൈമാറി.
കഴിഞ്ഞ മാസം 13ന് രാത്രിയിലാണ് മോഷണം നടത്ത്. ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് മോഷ്ടാവ് കവർന്നത്.ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. മറ്റൊരു കേസിൽ ശക്തികുളങ്ങര പോലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിൻകര കവർച്ച വിവരം പ്രതി പോലീസിനോട് പറഞ്ഞത്.
Discussion about this post