ലക്‌നൗ: ഉത്തർപ്രദേശിൽ ക്ലാസ് മുറിയിലെ ഡസ്‌കിൽ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർത്ഥിയ്ക്ക് അദ്ധ്യാപികയുടെ മർദ്ദനം. ഗാസിയാബാദിലെ ഹോളി ട്രിനിറ്റി ചർച്ച് സ്‌കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ സ്‌കൂളിനെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏഴാ ക്ലാസ് വിദ്യാർത്ഥിയാണ് ഡസ്‌കിൽ ജയ് ശ്രീറാം എന്ന് പേന കൊണ്ട് എഴുതിയത്. ഇത് ക്ലാസ് എടുത്തുകൊണ്ട് ഇരിക്കുകയായിരുന്ന മിനിഷ മെസ്സി എന്ന് പേരുള്ള അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ അദ്ധ്യാപിക കുട്ടിയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇതിന് പുറമേ ക്ലാസിൽ പെയിന്റടിക്കാനായി സൂക്ഷിച്ചിരുന്ന ടിന്നർ എടുത്ത് കുട്ടിയെ മുഖത്ത് ഒഴിക്കുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് നേരിട്ട കുട്ടി സംഭവ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളോട് വിവരങ്ങൾ പറഞ്ഞു. ഇതോടെ രക്ഷിതാക്കളും വിവരം അറിഞ്ഞ ഹിന്ദു സംഘടനാ പ്രവർത്തകരും സ്‌കൂളിലേക്ക് പോകുകയായിരുന്നു. സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ വീട്ടുകാർ പ്രിൻസിപ്പാളിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.
Discussion about this post