കാസർകോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ വികാരിയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഓർത്തഡോക്‌സ് സഭ. എല്ലാ ചുമതലകളിൽ നിന്നും വികാരിയെ മാറ്റിനിർത്തി. ഫാദർ ജേജിസാണ് യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്.
യുവതിയുടെയും ഭർത്താവിന്റെയും പരാതിയിൽ കഴിഞ്ഞ ദിവസം ജേജിസിനെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് നഗ്‌നതാ പ്രദർശനം നടത്തിയത്.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയ്ക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്. കോയമ്പത്തൂരിൽ പള്ളി വികാരിയാണ് 48 വയസ്സുള്ള ജേജിസ്.
യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്‌മെന്റിൽ ഭർത്താവും ഉണ്ടായിരുന്നു. സംഭവം യുവതി ഉടൻ ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജേജിസിനെ യാത്രികരെല്ലാം കൂടി തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post