തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. ഷഹന ജീവനൊടുക്കാനുള്ള പെട്ടെന്നുള്ള കാരണം ഇതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഷഹനയുടെയും റുവൈസിന്റെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് കൈമാറി.
ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി റുവൈസിനും കുടുംബാംഗങ്ങൾക്കും എതിരെ പരാമർശനമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
കേസിൽ റുവൈസിന്റെ പിതാവുൾപ്പടെയുള്ളവരെ പ്രതി ചേർക്കാനും ആലോചനയുണ്ട്. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസിന്റെ പിതാവ് സമ്മർദം ചെലുത്തിയെന്ന് ഷഹ്നയുടെ കുടുംബം പോലീസിൽ മൊഴി നൽകിയിരുന്നു.150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹ്നയുമായി പ്രണയത്തി ലായിരുന്ന റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്.
Discussion about this post