കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായത്. എടച്ചേരി പോലീസിന്റേതാണ് നടപടി.
ഇന്നലെ രാത്രി ഹനീഫയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹനീഫ ഷബ്‌നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷബ്‌ന ആത്മഹത്യ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആത്മഹത്യ പ്രേരണക്കുറ്റം, മർദനം എന്നീ വകുപ്പുകൽ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post