വാഷിംങ്ടൺ: ഈ വർഷം ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 94 മാദ്ധ്യമ പ്രവർത്തകർ. മാദ്ധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര സംഘടന ഐഎഫ്‌ജെയാണ് കണക്ക് പുറത്ത് വിട്ടത്. 393 പേരെ അറസ്റ്റ് ചെയ്യപ്പെട്ടു. ചൈനയിലും ഹോങ്കോങ്ങിലുമാണ് ഏറ്റവും കൂടതൽപേർ ജയിലിലായത് (80). മ്യാൻമാറാണ് രണ്ടാമത് (54 പേർ).
72 ശതമാനംപേർക്കും ജീവൻ നഷ്ടമായത് ഗാസയിലാണ്. 68 പേർ ഇവിടെ കൊല്ലപ്പെട്ടു. 1990-നുശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തർ കൊല്ലപ്പെടുന്ന സംഘർഷമാണ് ഗാസയിലേതെന്നും
യുദ്ധമുഖത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കണമെന്നും മരണത്തിനുത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഐ.എഫ്.ജെ. ആവശ്യപ്പെട്ടു.
Discussion about this post